Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CBSE

സി​ബി​എ​സ്ഇ ക്ല​സ്റ്റ​ര്‍ 11 അ​ത്‌​ല​റ്റി​ക് മീ​റ്റ് ; എ​റ​ണാ​കു​ളം മു​ന്നി​ല്‍

കൊ​ച്ചി: സി​ബി​എ​സ്ഇ ക്ല​സ്റ്റ​ര്‍ 11 അ​ത്‌​ല​റ്റി​ക് മീ​റ്റി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ല്‍ 616 പോ​യി​ന്‍റു​മാ​യി എ​റ​ണാ​കു​ളം ജി​ല്ല മു​ന്നി​ല്‍. 135 പോ​യി​ന്‍റ് നേ​ടി ഇ​ടു​ക്കി​യും 117 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​ര​വും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. അ​ണ്ട​ര്‍ 14, 17, 19 പ്രാ​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​രം ഇ​ന്നു സ​മാ​പി​ക്കും.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം കാ​യി​ക​മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍​വ​ഹി​ച്ചു. കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ മോ​ഹി​ത് റാ​വ​ത്ത് കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മീ​റ്റി​ന്‍റെ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും പ്ര​ഗ​തി അ​ക്കാ​ദ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ഇ​ന്ദി​ര രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മീ​റ്റ് ചീ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​റും പ്ര​ഗ​തി അ​ക്കാ​ദ​മി പ്രി​ന്‍​സി​പ്പ​ലു​മാ​യ സു​ചി​ത്ര ഷൈ​ജി​ന്ത് പ്ര​സം​ഗി​ച്ചു. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ എ​റ​ണാ​കു​ളം വ​രെ ഏ​ഴു ജി​ല്ല​ക​ളി​ല്‍​നി​ന്നാ​യി 2,200 വി​ദ്യാ​ര്‍​ഥി​ക​ള്‍ മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പെ​രു​മ്പാ​വൂ​ര്‍ പ്ര​ഗ​തി അ​ക്കാ​ദ​മി​യാ​ണ് മീ​റ്റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

യു​വ​ജ​ന​ങ്ങ​ളു​ടെ ക​ര്‍​മ​ശേ​ഷി പ​രി​പോ​ഷി​പ്പി​ക്കാ​ന്‍ പ​ദ്ധ​തി​ക​ള്‍: മ​ന്ത്രി

കൊ​ച്ചി: കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ ക​ര്‍​മ​ശേ​ഷി പ​രി​പോ​ഷി​പ്പി​ക്കാ​ന്‍ കാ​യി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ച്ച് പു​തി​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. സി​ബി​എ​സ്ഇ സ്‌​കൂ​ള്‍ ക്ല​സ്റ്റ​ര്‍ കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ര​ള, സി​ബി​എ​സ്ഇ, ഐ​സി​എ​സി​സി ഭേ​ദ​മി​ല്ലാ​തെ മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തി എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ല്‍​കി മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​ന് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. ആ​ദ്യ​പ​ടി​യാ​യി കോ​ള​ജ്ത​ല മ​ത്സ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. സ്‌​കൂ​ള്‍ സ​മ​യം ക​ഴി​ഞ്ഞാ​ല്‍ സ്‌​പോ​ര്‍​ട്‌​സു​മാ​യി ഇ​ട​പ​ഴ​കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍, ഗ്രൗ​ണ്ടു​ക​ള്‍, സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ എ​ല്ലാ​യി​ട​ത്തു​മു​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up